---
title: "ഹജ്ജ് പെര്‍മിറ്റുകള്‍ മുന്‍കൂട്ടി പരിശോധിക്കണം; തീര്‍ത്ഥാടകര്‍ക്ക് സൗദി മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം"
english_title: "Saudi Ministry issues strict instructions to pilgrims to check Hajj permits in advance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355700/saudi-ministry-issues-strict-instructions-to-pilgrims-to-check-hajj-permits-in-advance"
published_at: "2026-04-27T11:31:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eefbe8b7ddd_makkah.jpg"
keywords: []
---

# ഹജ്ജ് പെര്‍മിറ്റുകള്‍ മുന്‍കൂട്ടി പരിശോധിക്കണം; തീര്‍ത്ഥാടകര്‍ക്ക് സൗദി മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം

> **Lead Summary:** **മക്ക: [**[ ]ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലേക്ക് തിരിക്കും മുന്‍പ് തങ്ങളുടെ പക്കലുള്ള പെര്‍മിറ്റുകള്‍ ഒറിജിനലാണെന്ന് തീര്‍ത്ഥാടകര്‍ ഉറപ്പുവരുത്തണമെന്ന് സൗദി ഹജ്ജ്ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. പെര്‍മിറ്റില്ലാതെ ഹജ്ജില്ല എന്ന നയം കര്‍ശനമായി നടപ്പിലാക്കുന്നത് തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനാണെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു.

## Article Content

**മക്ക: [**[ ]ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലേക്ക് തിരിക്കും മുന്‍പ് തങ്ങളുടെ പക്കലുള്ള പെര്‍മിറ്റുകള്‍ ഒറിജിനലാണെന്ന് തീര്‍ത്ഥാടകര്‍ ഉറപ്പുവരുത്തണമെന്ന് സൗദി ഹജ്ജ്ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. പെര്‍മിറ്റില്ലാതെ ഹജ്ജില്ല എന്ന നയം കര്‍ശനമായി നടപ്പിലാക്കുന്നത് തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനാണെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു.

സുഗമമായ തീര്‍ത്ഥാടനത്തിന് പെര്‍മിറ്റ് നിബന്ധന പാലിക്കേണ്ടത് അനിവാര്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടകരുടെ തുല്യമായ വിന്യാസം ഉറപ്പാക്കുന്നതിനും ഈ സംവിധാനം നിര്‍ണ്ണായകമാണ്. അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കൃത്യസമയത്ത് സേവനങ്ങള്‍ നല്‍കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളിലും ലൈസന്‍സില്ലാത്ത ഹജ്ജ് ഗ്രൂപ്പുകളിലും വഞ്ചിതരാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടത്തുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.

ലോകമെമ്പാടുമുള്ള ഹജ്ജ് മിഷനുകളുമായി സഹകരിച്ച് തീര്‍ത്ഥാടകര്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കാനും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. സഊദിയിലെത്തുന്നതിന് മുന്‍പ് തന്നെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355700/saudi-ministry-issues-strict-instructions-to-pilgrims-to-check-hajj-permits-in-advance)