---
title: "പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355793/expatriate-malayali-dies-in-riyadh"
published_at: "2026-04-27T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef3f6bc16cb_dead.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: മലപ്പുറം സ്വദേശി​ റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു . വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ ആണ് മരിച്ചത്. നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ റിയാദ്​ ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദി​െൻറയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്.

## Article Content

റിയാദ്: മലപ്പുറം സ്വദേശി​ റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു . വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ ആണ് മരിച്ചത്. നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ റിയാദ്​ ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദി​െൻറയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതൃത്വം നൽകുന്നു. ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, മുനീർ വാഴക്കാട് എന്നിവരും നെസ്​റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355793/expatriate-malayali-dies-in-riyadh)