---
title: "വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ  അറസ്റ്റിൽ"
english_title: "1200 narcotic pills seized while trying to smuggle them hidden in a vehicle; One arrested in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355806/1200-narcotic-pills-seized-while-trying-to-smuggle-them-hidden-in-a-vehicle-one-arrested-in-mecca"
published_at: "2026-04-27T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef49f7f0b6d_medicn_.jpg"
keywords: []
---

# വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ  അറസ്റ്റിൽ

> **Lead Summary:** **റിയാദ്: **മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണനത്തിനായി എത്തിച്ച ലഹരിമരുന്ന് വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

## Article Content

**റിയാദ്: **മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണനത്തിനായി എത്തിച്ച ലഹരിമരുന്ന് വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

റോഡ് സുരക്ഷാ സേന നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണങ്ങളുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355806/1200-narcotic-pills-seized-while-trying-to-smuggle-them-hidden-in-a-vehicle-one-arrested-in-mecca)