---
title: "അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കി മലയാളികള്‍"
english_title: "Malayalis win lakhs in Abu Dhabi Big Ticket draw"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355906/malayalis-win-lakhs-in-abu-dhabi-big-ticket-draw"
published_at: "2026-04-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f04a16a57cb_bigticket.jpg"
keywords: []
---

# അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കി മലയാളികള്‍

> **Lead Summary:** അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കി മലയാളികള്‍. ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായ നാല് ഇന്ത്യക്കാരില്‍ മൂന്ന് പേരും മലയാളികളാണ്. ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം (ഏകദേശം 5.7 ലക്ഷം രൂപ) വീതമാണ് സമ്മാനത്തുകയായി ലഭിച്ചത്.

## Article Content

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കി മലയാളികള്‍. ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായ നാല് ഇന്ത്യക്കാരില്‍ മൂന്ന് പേരും മലയാളികളാണ്. ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം (ഏകദേശം 5.7 ലക്ഷം രൂപ) വീതമാണ് സമ്മാനത്തുകയായി ലഭിച്ചത്.

അഞ്ച് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് പത്തനംതിട്ട സ്വദേശിയായ ടിനു വര്‍ഗീസിനെ തേടി ആ വലിയ ഭാഗ്യമെത്തിയത്. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ടിനു, അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. തന്റെ നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ സമ്മാനത്തുക വലിയൊരു ആശ്വാസമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദുബായില്‍ സേഫ്റ്റി എന്‍ജിനീയറായ സുജിത് ഇടപ്പള്ളിയാണ് ഈ നറുക്കെടുപ്പില്‍ വിജയിച്ച മറ്റൊരു മലയാളി. 10 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഏപ്രില്‍ 22-ന് ടിക്കറ്റെടുത്ത സുജിത്തിനെ തേടി, തൊട്ടടുത്ത ദിവസം തന്നെ ഭാഗ്യദേവതയെത്തി. കഴിഞ്ഞ 10 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ഇവര്‍ക്ക്, വരാനിരിക്കുന്ന വലിയൊരു ബംപര്‍ സമ്മാനത്തിന്റെ ശുഭസൂചനയാണ് ഈ വിജയമെന്നാണ് വിശ്വാസം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355906/malayalis-win-lakhs-in-abu-dhabi-big-ticket-draw)