ഒക്ടോബർ ഒന്നു മുതൽ സൗദി യാത്രാ വിലക്കുകൾ പൂർണമായും നീക്കിയെന്നത് വ്യാജ പ്രചരണം

ഒക്ടോബർ ഒന്നു മുതൽ സൗദി യാത്രാ വിലക്കുകൾ പൂർണമായും നീക്കിയെന്നത് വ്യാജ പ്രചരണം
Sep 28, 2021 11:46 AM | By Shalu Priya

റിയാദ് :  ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബർ ഒന്നു മുതൽ പിൻവലിക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് അധികൃതർ.

ഇവിടങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാർത്ത. സൗദിയിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ട്വിറ്റർ സ്‌ക്രീൻ ഷോട്ട് രൂപത്തിലാണ് ഇത് പ്രചരിക്കുന്നത്.

ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കുകൾ പൂർണമായും നീക്കി എന്നതാണ് സന്ദേശത്തിൽ ഉള്ളത്. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം എന്നും ഉണ്ട്.

ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജം പടച്ചു വിട്ട് പ്രവാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിന് ആരോ ഒപ്പിച്ച പണിയാണിത്. എന്നാൽ അഭ്യന്തര മന്ത്രാലയത്തിന്റേയോ പ്രസ്തുത പത്രത്തിന്റെയോ സാമൂഹ്യ അക്കൗണ്ടുകളിൽ ഈ വാർത്തയില്ല.

യാത്രാ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണവും വന്നിട്ടില്ല. അതേസമയം, നിലനിൽക്കുന്ന യാത്രാ വിലക്കുകൾ നീക്കുന്നതിന് ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെയും യാത്രാ വിലക്കുകൾ പിൻവലിക്കുന്ന തരത്തിൽ തീരുമാനങ്ങൾ വന്നിട്ടില്ല എന്നതാണ് വസ്തുത.

സൗദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് മാത്രമാണ് നേരിട്ട് ഇവിടെ പ്രവേശിക്കാൻ നിലവിൽ അനുമതിയുള്ളൂ.

രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചവർ ഉൾപ്പെടെയുള്ളവർക്ക്, ഏതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. ഇത്തരക്കാർ ഇവിടെ എത്തിയാലും അഞ്ചുദിവസത്തെ ക്വാറന്റീൻ ആവശ്യമാണ്.

It is a false propaganda that the Saudi travel ban has been completely lifted from October 1

Next TV

Related Stories
വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

Oct 22, 2021 05:51 PM

വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

വീണ്ടും ഒരു ആടുജീവിതം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന...

Read More >>
13കാരിയായ  മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

Oct 22, 2021 11:07 AM

13കാരിയായ മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

ബഹ്റൈനിൽ ഏഷ്യൻ സ്കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്കു തുടർപഠനത്തിന് എൻഒസി നൽകാൻ കുട്ടിയുടെ പിതാവിനോടു നിർദേശിച്ചു സംസ്ഥാന ബാലാവകാശ...

Read More >>
മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു;  ചെലവ് 10 ലക്ഷം

Oct 22, 2021 10:39 AM

മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു; ചെലവ് 10 ലക്ഷം

പ്രവാസി വ്യാപാരിയുടെ ലംബോര്‍ഗിനി(Lamborghini) അബുദാബിയില്‍ (Abu Dhabi) നിന്ന് കൊച്ചിയിലേക്ക്(Kochi)...

Read More >>
കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

Oct 21, 2021 12:52 PM

കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്ന്...

Read More >>
കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

Oct 19, 2021 02:32 PM

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ...

Read More >>
സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

Oct 17, 2021 12:56 PM

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ...

Read More >>
Top Stories