---
title: "പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു"
english_title: "Young expatriate doctor passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356173/young-expatriate-doctor-passes-away-in-oman"
published_at: "2026-04-29T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c8e035d34_oman_death.jpg"
keywords: []
---

# പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: ** പ്രവാസി യുവ ഡോക്ടർ ഒമാനിലെ ഗുബ്രയിൽ അന്തരിച്ചു. ആസ്റ്റർ റോയൽ ഹോസ്പിറ്റൽ ഗുബ്രയിൽ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻററോളജിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. അഞ്ജു മുല്ലത്ത് ആണ് മരിച്ചത്. അർബുദ ബാധിതയായി ചികിൽസയിലായിരുന്നു.

## Article Content

**മസ്കത്ത്: ** പ്രവാസി യുവ ഡോക്ടർ ഒമാനിലെ ഗുബ്രയിൽ അന്തരിച്ചു. ആസ്റ്റർ റോയൽ ഹോസ്പിറ്റൽ ഗുബ്രയിൽ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻററോളജിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. അഞ്ജു മുല്ലത്ത് ആണ് മരിച്ചത്. അർബുദ ബാധിതയായി ചികിൽസയിലായിരുന്നു.

ഒരു വർഷം മുമ്പാണ് കാൻസർ രോഗം കണ്ടെത്തിയത്. രോഗം അറിഞ്ഞ നിമിഷം മുതൽ ഭയത്തോടല്ല, ധൈര്യത്തോടെയാണ് ഡോ. അഞ്ജു അതിനെ നേരിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു ഡോക്ടറായതിനാൽ രോഗത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും, പ്രതീക്ഷ കൈവിടാതെ അതിനെ നേരിട്ട ഡോ. അഞ്ജുവിന്റെ മനോധൈര്യം മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മലപ്പുറം സ്വദേശിനിയായ ഡോ. അഞ്ജു മുല്ലത്ത് കൊച്ചിയിലായിരുന്നു താമസം. എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി, എസ്.സി.ഇ യോഗ്യതകളോടെ ചികിത്സാരംഗത്ത് ശ്രദ്ധേയയായിരുന്നു. ഭർത്താവ് ഡോ. മുരളി കൃഷ്ണൻ, ഇന്ത്യയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടറാണ്. മകൾ: ഗൗരി (ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർഥിനി).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356173/young-expatriate-doctor-passes-away-in-oman)