---
title: "ഹൃദയാഘാതം മൂലം; മലയാളി പ്രവാസി അബൂദബിയിൽ അന്തരിച്ചു"
english_title: "Malayali expatriate dies in Abu Dhabi due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356294/malayali-expatriate-dies-in-abu-dhabi-due-to-heart-attack"
published_at: "2026-04-30T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2dbd546e0c_Malayali_expatriate_dies_in_Abu_Dhabi_due_to_heart_attack.jpg"
keywords: []
---

# ഹൃദയാഘാതം മൂലം; മലയാളി പ്രവാസി അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** അബൂദബി: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബുദാബിയിൽ അന്തരിച്ചു. തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും (റിട്ട. എസ്.ഐ) കെ. ശാന്തകുമാരിയുടെയും (റിട്ട. ഗവ. നഴ്സിങ് സൂപ്പർവൈസർ) മകൻ രാഹുൽ ആണ് മരിച്ചത്.

## Article Content

അബൂദബി: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബുദാബിയിൽ അന്തരിച്ചു. തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും (റിട്ട. എസ്.ഐ) കെ. ശാന്തകുമാരിയുടെയും (റിട്ട. ഗവ. നഴ്സിങ് സൂപ്പർവൈസർ) മകൻ രാഹുൽ ആണ് മരിച്ചത്.

അബുദാബി അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. നൈക രാഹുൽ ഏക മകളാണ്. സഹോദരി: ആർ.എസ് രഞ്ജു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356294/malayali-expatriate-dies-in-abu-dhabi-due-to-heart-attack)