---
title: "വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി"
english_title: "Malayali man who was undergoing treatment for injuries sustained after falling inside his house passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356371/malayali-man-who-was-undergoing-treatment-for-injuries-sustained-after-falling-inside-his-house-passes-away"
published_at: "2026-04-30T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f30cbcb1794_tino.jpg"
keywords: []
---

# വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി

> **Lead Summary:** **മസ്‌കത്ത്‌: [ **വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കേരളപുരം മാളിയേക്കൽ കുടുംബാംഗം പരേതനായ ജോൺ ടി പണിക്കരുടെ മകൻ ടിനോ തോമസ് പണിക്കരാണ്‌ മരിച്ചത്‌. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ​ബ്രാഞ്ച് മാനേജറായിരുന്നു.

## Article Content

**മസ്‌കത്ത്‌: [ **വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കേരളപുരം മാളിയേക്കൽ കുടുംബാംഗം പരേതനായ ജോൺ ടി പണിക്കരുടെ മകൻ ടിനോ തോമസ് പണിക്കരാണ്‌ മരിച്ചത്‌. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ​ബ്രാഞ്ച് മാനേജറായിരുന്നു.

മൂന്ന് പേർക്ക് പുതുജീവൻ നൽകിയാണ് ടിനോ വിടവാങ്ങിയത്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവദാനത്തിന് അമ്മ എടുത്ത തീരുമാനമാണ് മൂന്ന് പേർക്കാണ് പുതുജീവൻ ലഭിക്കാൻ കാരണമായത്. 12, 16, 28 വയസ്സുള്ള മൂന്ന് പേർക്കാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.

യുഎസിൽ ജോലിചെയ്യുന്ന ഇരട്ട സഹോദരൻ ടിറ്റോ മരണവിവരമറിഞ്ഞ് ഒമാനിലെത്തിയിട്ടുണ്ട്‌. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലേക്ക് കൊണ്ടുപോകും. അന്ന്‌ വൈകിട്ട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. അമ്മ: അന്നമ്മ തോമസ്‌. ഭാര്യ: സ്റ്റെഫാനോ. മകൾ: അലിസ ആൻ പണിക്കർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356371/malayali-man-who-was-undergoing-treatment-for-injuries-sustained-after-falling-inside-his-house-passes-away)