---
title: "ബിരിയാണി മുതൽ കക്ക റോസ്റ്റ് വരെ; ബഹ്റൈനിൽ ലുലുവിന്റെ സീഫുഡ് കാർണിവൽ ഇന്ന് മാത്രം"
english_title: "Lulu's Seafood Carnival in Bahrain is today only"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356413/lulus-seafood-carnival-in-bahrain-is-today-only"
published_at: "2026-04-30T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f32784e94e1_fd.jpg"
keywords: []
---

# ബിരിയാണി മുതൽ കക്ക റോസ്റ്റ് വരെ; ബഹ്റൈനിൽ ലുലുവിന്റെ സീഫുഡ് കാർണിവൽ ഇന്ന് മാത്രം

> **Lead Summary:** **മനാമ: **സീഫുഡ് പ്രേമികൾക്കായി വിഭവസമൃദ്ധമായ വിരുന്നൊരുക്കി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. 'സീഫുഡ് കാർണിവൽ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ രുചിമേള ഇന്ന് (വ്യാഴം) മാത്രമാണ് ആസ്വദിക്കാനാവുക. കടൽ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

## Article Content

**മനാമ: **സീഫുഡ് പ്രേമികൾക്കായി വിഭവസമൃദ്ധമായ വിരുന്നൊരുക്കി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. 'സീഫുഡ് കാർണിവൽ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ രുചിമേള ഇന്ന് (വ്യാഴം) മാത്രമാണ് ആസ്വദിക്കാനാവുക. കടൽ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

മിക്സഡ് സീഫുഡ് ബിരിയാണി, നെയ്മീൻ ബിരിയാണി, പ്രോൺസ് ബട്ടർ പെപ്പർ ഗാർളിക്, പ്രോൺസ് ടെമ്പുറ എന്നിവ ലഭ്യമാണ്. കൂടാതെ, ഗ്രിൽഡ് ഫിഷ് പെരി പെരി, കൂന്തൾ റോസ്റ്റ്, നെത്തോലി ഫ്രൈ, ഞണ്ട് തേങ്ങാപ്പാൽ കറി, ഫിഷ് പൊള്ളിച്ചത്, കക്ക റോസ്റ്റ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. രുചികരമായ സീഫുഡ് വിഭവങ്ങൾ മിതമായ നിരക്കിൽ ആസ്വദിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ മേളയിലേക്ക് എത്രയും വേഗമെത്തൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356413/lulus-seafood-carnival-in-bahrain-is-today-only)