---
title: "ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം"
english_title: "'Nusuk Card' mandatory for Hajj pilgrims; New guidelines from Saudi ministry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356431/nusuk-card-mandatory-for-hajj-pilgrims-new-guidelines-from-saudi-ministry"
published_at: "2026-04-30T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3395547b43_New_guidelines_from_Saudi_ministry.jpg"
keywords: []
---

# ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

> **Lead Summary:** **[മ​ക്ക: ](http://മ​ക്ക: **ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കാൻ ‘നുസുക് കാർഡ്’ നിർബന്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടന യാത്രയിലുടനീളം ഈ കാർഡ് കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്. ‘ദൈവത്തിന്റെ അതിഥികൾക്ക് സ്വാഗതം’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**[മ​ക്ക: ](http://മ​ക്ക: **ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കാൻ ‘നുസുക് കാർഡ്’ നിർബന്ധമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടന യാത്രയിലുടനീളം ഈ കാർഡ് കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്. ‘ദൈവത്തിന്റെ അതിഥികൾക്ക് സ്വാഗതം’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നു​സു​ക് കാ​ർ​ഡ് കൈ​വ​ശം വെ​ക്കു​ന്ന​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് മൂ​ന്ന് പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ് ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക, വി​വി​ധ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വേ​ഗ​ത്തി​ലാ​ക്കു​ക, ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ദി​ശാ​ബോ​ധ​വും ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356431/nusuk-card-mandatory-for-hajj-pilgrims-new-guidelines-from-saudi-ministry)