---
title: "ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമം; ഏഷ്യൻ സ്വദേശിയായ യുവാവ് പിടിയിൽ"
english_title: "Attempted robbery at money exchange establishment in Bahrain Asian youth arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356499/attempted-robbery-at-money-exchange-establishment-in-bahrain-asian-youth-arrested"
published_at: "2026-05-01T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f41a5f08025_arrrest.jpg"
keywords: []
---

# ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമം; ഏഷ്യൻ സ്വദേശിയായ യുവാവ് പിടിയിൽ

> **Lead Summary:** ബഹ്‌റൈൻ: ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ ഏഷ്യൻ സ്വദേശിയായ യുവാവ് 24 മണിക്കൂറിനുള്ളിൽ പിടിയിലായി. തലസ്ഥാന ഗവർണറേറ്റ് പോലീസാണ് പ്രതിയെ പിടി കൂടിയത്. 19 വയസ്സുകാരനാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച പ്രതി, പണമൊന്നും ലഭിക്കാതിരുന്നതിനാൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

## Article Content

ബഹ്‌റൈൻ: ബഹ്‌റൈനിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ ഏഷ്യൻ സ്വദേശിയായ യുവാവ് 24 മണിക്കൂറിനുള്ളിൽ പിടിയിലായി. തലസ്ഥാന ഗവർണറേറ്റ് പോലീസാണ് പ്രതിയെ പിടി കൂടിയത്. 19 വയസ്സുകാരനാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച പ്രതി, പണമൊന്നും ലഭിക്കാതിരുന്നതിനാൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പിടികൂടി. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നും തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356499/attempted-robbery-at-money-exchange-establishment-in-bahrain-asian-youth-arrested)