---
title: "കുവൈത്തിലെ ജഹ്‌റയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്വദേശികൾ കൊല്ലപ്പെട്ടു"
english_title: "Two killed in vehicle collision in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356552/two-killed-in-vehicle-collision-in-kuwait-new"
published_at: "2026-05-01T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f441ae847f5_accident.jpg"
keywords: []
---

# കുവൈത്തിലെ ജഹ്‌റയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്വദേശികൾ കൊല്ലപ്പെട്ടു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിലെ ജഹ്‌റയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുവൈത്ത് പൗരന്മാർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരു കുവൈത്ത് സ്വദേശിക്കും ഒരു ഗൾഫ് പൗരനും പരിക്കേറ്റു. 

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിലെ ജഹ്‌റയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുവൈത്ത് പൗരന്മാർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരു കുവൈത്ത് സ്വദേശിക്കും ഒരു ഗൾഫ് പൗരനും പരിക്കേറ്റു. 

സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നടപടി സ്വീകരിച്ചു. രക്ഷപ്പെട്ട രണ്ടുപേർക്കും ഒന്നിലധികം ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും ചികിത്സയിലാണെന്നും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ അധികൃതർ അന്വേഷിച്ചുവരുകയാണ്. തൈമ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356552/two-killed-in-vehicle-collision-in-kuwait-new)