---
title: "കുവൈത്തിൽ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച മുതൽ രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യത"
english_title: "Rain warning in Kuwait; Light rain likely in the country from Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356575/rain-warning-in-kuwait-light-rain-likely-in-the-country-from-friday"
published_at: "2026-05-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44dc10e91d_rain.jpg"
keywords: []
---

# കുവൈത്തിൽ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച മുതൽ രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **കുവൈത്ത് സിറ്റി: **വെള്ളിയാഴ്ച രാവിലെ മുതൽ രാജ്യത്തുടനീളം നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ നേരിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

## Article Content

**കുവൈത്ത് സിറ്റി: **വെള്ളിയാഴ്ച രാവിലെ മുതൽ രാജ്യത്തുടനീളം നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ നേരിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച രാവിലെയോടെ ചിലയിടങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ശനിയാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും രാത്രിയിൽ ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, വ്യാഴാഴ്ച പകൽ ചൂടുള്ളതായിരുന്നു. രാത്രിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356575/rain-warning-in-kuwait-light-rain-likely-in-the-country-from-friday)