---
title: "യുഎഇയിൽ പെട്രോൾ വില കൂടി; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു"
english_title: "Petrol prices increase in UAE; revised rates come into effect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356609/petrol-prices-increase-in-uae-revised-rates-come-into-effect"
published_at: "2026-05-01T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f461404536e_xdcszfv.jpg"
keywords: []
---

# യുഎഇയിൽ പെട്രോൾ വില കൂടി; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

> **Lead Summary:** അബുദാബി: **[** അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് യുഎഇയിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ ഡീസൽ വിലയിൽ മാറ്റമില്ല. മെയ് ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.

## Article Content

അബുദാബി: **[** അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് യുഎഇയിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ ഡീസൽ വിലയിൽ മാറ്റമില്ല. മെയ് ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.

സൂപ്പർ 98: 3.66 ദിർഹം (ഏപ്രിലിൽ 3.39) സ്പെഷ്യൽ 95: 3.55 ദിർഹം (ഏപ്രിലിൽ 3.28) ഇ-പ്ലസ് 91: 3.48 ദിർഹം (ഏപ്രിലിൽ 3.20)

ഡീസൽ: 4.69 ദിർഹം (മാറ്റമില്ല) മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ അസ്ഥിരതയാണ് പ്രാദേശിക വിപണിയിലും വില കൂടാൻ കാരണമായത്.

ആറ് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വത്തിന് ശേഷം യുഎഇ 'ഒപെക്' , ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്നും മെയ് 1 മുതൽ ഔദ്യോഗികമായി പിന്മാറി. സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതോടെ എണ്ണ ഉൽപ്പാദനം 30 ശതമാനം വരെ വർദ്ധിപ്പിക്കാൻ യുഎഇക്ക് സാധിക്കും. ഇത് ഭാവിയിൽ ആഗോള വിപണിയിൽ എണ്ണവില കുറയാൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356609/petrol-prices-increase-in-uae-revised-rates-come-into-effect)