---
title: "സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം"
english_title: "Do not touch or move unidentified objects in the maritime domain Ministry of Home Affairs warns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356774/do-not-touch-or-move-unidentified-objects-in-the-maritime-domain-ministry-of-home-affairs-warns"
published_at: "2026-05-02T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58f8dbac79_qatar.jpg"
keywords: []
---

# സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദോഹ: [**[ ] ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവ സ്പർശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കടലിൽ പോകുന്നവർക്കുമാണ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

## Article Content

**ദോഹ: [**[ ] ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവ സ്പർശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കടലിൽ പോകുന്നവർക്കുമാണ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരം വസ്തുക്കൾ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. കടലിൽ പോകുന്നവർ ഇത്തരം സാഹചര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായി ഇവ കൈകാര്യം ചെയ്യുന്നത് അപകടങ്ങൾക്കും നിയമനടപടികൾക്കും കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലോ കോസ്റ്റ് ഗാർഡുമായോ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356774/do-not-touch-or-move-unidentified-objects-in-the-maritime-domain-ministry-of-home-affairs-warns)