---
title: "സബ്‌സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിറ്റു; മൂന്ന് ഏഷ്യക്കാർ പിടിയിൽ"
english_title: "Three Asians arrested for illegally selling subsidized water refill cards"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356876/three-expatriates-arrested-for-illegally-selling-subsidized-water-refill-cards-NEW"
published_at: "2026-05-02T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5dcc7cb77a_Three_Asians_arrested_for_illegally_selling_subsidized_water_refill_cards.jpg"
keywords: []
---

# സബ്‌സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിറ്റു; മൂന്ന് ഏഷ്യക്കാർ പിടിയിൽ

> **Lead Summary:** **കുവൈത്ത്: ** സർക്കാർ സബ്‌സിഡി നൽകുന്ന വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപന നടത്തിയ മൂന്ന് ഏഷ്യൻ സ്വദേശികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ കർശനമായ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതികൾ പിടിയിലായത്.

## Article Content

**കുവൈത്ത്: ** സർക്കാർ സബ്‌സിഡി നൽകുന്ന വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപന നടത്തിയ മൂന്ന് ഏഷ്യൻ സ്വദേശികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ കർശനമായ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതികൾ പിടിയിലായത്.

വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകുന്നത്. വിൽപ്പനയ്ക്ക് അനുവദനീയമല്ല. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സർക്കാർ സബ്സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356876/three-expatriates-arrested-for-illegally-selling-subsidized-water-refill-cards-NEW)