---
title: "സമുദ്ര നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്; പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി"
english_title: "Driverless boat for ocean surveillance; Test run begins in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356954/driverless-boat-for-ocean-surveillance-test-run-begins-in-abu-dhabi"
published_at: "2026-05-03T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6c256e331f_Test_run_begins_in_Abu_Dhabi.jpg"
keywords: []
---

# സമുദ്ര നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്; പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി

> **Lead Summary:** **അബൂദബി:[ **സമുദ്ര മേഖലയിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി സ്വയം നിയന്ത്രിത ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി. സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് (ഐ.ടി.സി) 23 അടി നീളമുള്ള ഈ അത്യാധുനിക ബോട്ട് പുറത്തിറക്കിയത്.

## Article Content

**അബൂദബി:[ **സമുദ്ര മേഖലയിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി സ്വയം നിയന്ത്രിത ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി. സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് (ഐ.ടി.സി) 23 അടി നീളമുള്ള ഈ അത്യാധുനിക ബോട്ട് പുറത്തിറക്കിയത്.

അബൂദബി നിക്ഷേപ ഓഫിസ്, ബ്ലൂ ഗള്‍ഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇന്‍റിലിജന്‍റ്​ സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. മുസഫ പോലുള്ള കടൽതീര നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നാണ് സ്വയം നിയന്ത്രണ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതിലൂടെ സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാകും. എമിറേറ്റിലെ സ്മാര്‍ട്ട് മൊബിലിറ്റി അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്​ ലക്ഷ്യം.

അബൂദബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിരീക്ഷണവും നിയമം നടപ്പാക്കലും ശക്​തിപ്പെടുത്താൻ​ സ്വയംനിയന്ത്രിത ബോട്ടുകൾ കൂടുതൽ സഹായകമാവുമെന്നാണ്​ വിലയിരുത്തൽ. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധിയെയും സ്വയംനിയന്ത്രിത സംവിധാനങ്ങളെയും സമന്വയിപ്പിച്ച് 2026ഓടെ സ്മാര്‍ട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്‍റെയും ആഗോള കേന്ദ്രമാക്കി അബൂദബിയെ മാറ്റുകയാണ്​ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356954/driverless-boat-for-ocean-surveillance-test-run-begins-in-abu-dhabi)