---
title: "കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്"
english_title: "Qatar Airways resumes Kozhikode-Doha service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357052/qatar-airways-resumes-kozhikode-doha-service"
published_at: "2026-05-03T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f727a883595_Qatar_Airways_resumes_Kozhikode-Doha_service.jpg"
keywords: []
---

# കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

> **Lead Summary:** **ദോഹ:[ **പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം എല്ലാ ദിവസവും സർവീസുകൾ ലഭ്യമാകും.

## Article Content

**ദോഹ:[ **പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം എല്ലാ ദിവസവും സർവീസുകൾ ലഭ്യമാകും.

ദോഹയിൽനിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357052/qatar-airways-resumes-kozhikode-doha-service)