---
title: "ചൂട് കൂടുമ്പോൾ ബിൽ കുറയും! വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ച്  ഒമാൻ അതോറിറ്റി; മെയ് മുതൽ ആഗസ്റ്റ് വരെ ആശ്വാസകാലം"
english_title: "Oman Authority announces reduction in electricity bills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357054/oman-authority-announces-reduction-in-electricity-bills"
published_at: "2026-05-03T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7284787ea1_bill.jpg"
keywords: []
---

# ചൂട് കൂടുമ്പോൾ ബിൽ കുറയും! വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ച്  ഒമാൻ അതോറിറ്റി; മെയ് മുതൽ ആഗസ്റ്റ് വരെ ആശ്വാസകാലം

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ കടുത്ത വേനൽ ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ഒമാൻ പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി.

## Article Content

**മസ്കത്ത്: **ഒമാനിൽ കടുത്ത വേനൽ ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ഒമാൻ പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി.

വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ഗാർഹിക താരിഫ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. കൂടാതെ, വേനൽക്കാലത്ത് ബിൽ കുടിശ്ശികയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

താപനില ഉയരുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുന്നത് ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയാകാതിരിക്കാൻ ഗാർഹിക താരിഫ് നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ബിൽ കുടിശ്ശിക വരുത്തിയാലും ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

വേനൽക്കാലത്തെ ഉയർന്ന ബിൽ തുകകൾ അടക്കുന്നതിന് ഉപഭോക്താക്കൾക്ക് ലളിതമായ പേയ്മെന്റ് പ്ലാനുകൾക്കും അതോറിറ്റി സൗകര്യമൊരുക്കും. കടുത്ത ചൂട് അനുഭവപ്പെടുന്ന മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ ഇളവുകൾ ബാധകമാവുക. വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357054/oman-authority-announces-reduction-in-electricity-bills)