---
title: "ജിദ്ദയിലെ പ്രവാസി വ്യവസായി മക്കയിൽ അന്തരിച്ചു"
english_title: "Jeddah expatriate businessman passes away in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357186/jeddah-expatriate-businessman-passes-away-in-mecca"
published_at: "2026-05-04T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8286588829_Jeddah_expatriate_businessman_passes_away_in_Mecca.jpg"
keywords: []
---

# ജിദ്ദയിലെ പ്രവാസി വ്യവസായി മക്കയിൽ അന്തരിച്ചു

> **Lead Summary:** മക്ക: ജിദ്ദയിൽ ദീർഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്‌ദുൽ ജലീൽ ആണ് അന്തരിച്ചത്.

## Article Content

മക്ക: ജിദ്ദയിൽ ദീർഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്‌ദുൽ ജലീൽ ആണ് അന്തരിച്ചത്.

അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ജിദ്ദയിലെ പ്രമുഖ ഭക്ഷണശാലയായ സീഗൾസ് റെസ്​റ്റോറൻറ്​ നടത്തിവരികയായിരുന്നു അബ്‌ദുൽ ജലീൽ. ബിസിനസ് മേഖലയ്ക്ക് പുറമെ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. തനിമ കലാസാംസ്കാരിക വേദിയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ബലദ് സോണിലെ ഖൈരിയ യൂനിറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഷമീന അസീസ്, സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ മക്കയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357186/jeddah-expatriate-businessman-passes-away-in-mecca)