---
title: "യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം: കെഎംസിസി ബഹ്റൈൻ "
english_title: "Deserved and expected victory for UDF: KMCC Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357290/deserved-and-expected-victory-for-udf-kmcc-bahrain"
published_at: "2026-05-04T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f883493e7bd_SRTGSDG.jpg"
keywords: []
---

# യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം: കെഎംസിസി ബഹ്റൈൻ 

> **Lead Summary:** മനാമ: **[**തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. യു ഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്.

## Article Content

മനാമ: **[**തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഫിൻ്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. യു ഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെയ്ക്കാൻ യു ഡി എഫ് നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഗവൺമെൻ്റിന് കഴിയട്ടെ എന്നും ഈ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിക്കുന്നു എന്നും കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യം ഉയർത്തിപിടിക്കുന്ന വിജയം യുഡിഎഫിന് സമ്മാനിച്ച മുഴുവൻ വോട്ടർമാക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357290/deserved-and-expected-victory-for-udf-kmcc-bahrain)