---
title: "ജനവിധിയിൽ ഖത്തറും ഇളകിമറിഞ്ഞു; ഖത്തറിൽ വിപുലമായ ആഘോഷങ്ങൾ"
english_title: "Massive celebrations in Qatar on the occasion of the general election"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357431/massive-celebrations-in-qatar-on-the-occasion-of-the-general-election"
published_at: "2026-05-05T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99ae4d14b7_8.jpg"
keywords: []
---

# ജനവിധിയിൽ ഖത്തറും ഇളകിമറിഞ്ഞു; ഖത്തറിൽ വിപുലമായ ആഘോഷങ്ങൾ

> **Lead Summary:** **ദോഹ:[ **കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയതോടെ പ്രവാസലോകത്തും ആവേശം അണപൊട്ടി. തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ ഖത്തറിലെ മലയാളികൾ വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം അറിയാനുള്ള ആകാംക്ഷയിലായിരുന്നു.

## Article Content

**ദോഹ:[ **കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയതോടെ പ്രവാസലോകത്തും ആവേശം അണപൊട്ടി. തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ ഖത്തറിലെ മലയാളികൾ വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം അറിയാനുള്ള ആകാംക്ഷയിലായിരുന്നു.

ഓഫിസുകളിലേക്ക് പോകുന്നതിന് മുൻപ് തന്നെ യുഡിഎഫിന്റെ വ്യക്തമായ ലീഡ് നില പുറത്തുവന്നതോടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും ആഘോഷങ്ങൾക്കും തുടക്കമായി. ഫലമറിയാൻ ഇൻകാസ് ഖത്തർ, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

ന്യൂ സലാത്തയിലെ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ ക്യു.യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സജ്ജീകരിച്ച തത്സമയ സംപ്രേഷണ കേന്ദ്രത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് ഒത്തുകൂടിയത്.

പ്രിയ സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ചതോടെ മുദ്രാവാക്യം വിളികളാലും കൈയടികളാലും പരിസരം മുഖരിതമായി. വൈകുന്നേരത്തോടെ വിവിധ കേന്ദ്രങ്ങളിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രവാസികൾ വിജയം ആഘോഷമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രവാസി സംഘടനകളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357431/massive-celebrations-in-qatar-on-the-occasion-of-the-general-election)