---
title: "ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "An expatriate Malayali died in Jeddah after suffering a heart attack while about to return home today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357459/an-expatriate-malayali-died-in-jeddah-after-suffering-a-heart-attack-while-about-to-return-home-today"
published_at: "2026-05-05T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9aded60fc7_death.jpg"
keywords: []
---

# ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: ** ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ ആണ് ജിദ്ദ ഈസ്​റ്റ്​ ആശുപത്രിയിൽ മരിച്ചത്.

## Article Content

**ജിദ്ദ: ** ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ ആണ് ജിദ്ദ ഈസ്​റ്റ്​ ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ 16 വർഷമായി പ്രവാസിയാണ്. ഇന്ന് അവധിക്ക്​ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. പരേതനായ മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. നിയമനടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357459/an-expatriate-malayali-died-in-jeddah-after-suffering-a-heart-attack-while-about-to-return-home-today)