---
title: "മക്കയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രവാസി യുവാവ് അറസ്റ്റിൽ"
english_title: "Sexual assault on young woman in Mecca Expatriate youth arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357483/sexual-assault-on-young-woman-in-mecca-expatriate-youth-arrested"
published_at: "2026-05-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9bb978fd1a_arrest.jpg"
keywords: []
---

# മക്കയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രവാസി യുവാവ് അറസ്റ്റിൽ

> **Lead Summary:** **മക്ക : [ ** യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സ്വദേശിയായ നസീബ് അഹ്മദ് ഷേർ ആണ് പിടിയിലായത്. മക്ക പ്രവിശ്യ പൊലീസും സോഷ്യൽ സെക്യൂരിറ്റി - മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

## Article Content

**മക്ക : [ ** യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സ്വദേശിയായ നസീബ് അഹ്മദ് ഷേർ ആണ് പിടിയിലായത്. മക്ക പ്രവിശ്യ പൊലീസും സോഷ്യൽ സെക്യൂരിറ്റി - മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നിയമാനുസൃതമായ ഇഖാമയിൽ രാജ്യത്ത് താമസിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357483/sexual-assault-on-young-woman-in-mecca-expatriate-youth-arrested)