---
title: "യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ ഉയർച്ച; ഇന്ന് ഗ്രാമിന് വർധിച്ചത് 11 ദിർഹത്തിലധികം"
english_title: "Huge rise in gold prices in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357662/huge-rise-in-gold-prices-in-the-uae"
published_at: "2026-05-06T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf28ca200b_gold_rate.jpg"
keywords: []
---

# യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ ഉയർച്ച; ഇന്ന് ഗ്രാമിന് വർധിച്ചത് 11 ദിർഹത്തിലധികം

> **Lead Summary:** ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.

## Article Content

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.

രാവിലെ ഒൻപത് മണിയോടെയുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 560 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 548.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 518.75 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ (508 ദിർഹം) 10.75 ദിർഹത്തിന്റെ വർധനവാണ് 22 കാരറ്റിൽ രേഖപ്പെടുത്തിയത്.

**ഇന്നത്തെ സ്വര്‍ണ വില**

* 24 കാരറ്റ് (ഗ്രാം) 560.00 ദിര്‍ഹം

* 22 കാരറ്റ് (ഗ്രാം) 518.75 ദിര്‍ഹം

* 21 കാരറ്റ് (ഗ്രാം) 497.25 ദിര്‍ഹം

* 18 കാരറ്റ് (ഗ്രാം) 426.25 ദിര്‍ഹം

* 14 കാരറ്റ് (ഗ്രാം) 332.50 ദിര്‍ഹം

**ഈ മാസത്തെ വിലനിലവാരം**

മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിർഹമായിരുന്നു വില. 4-ന് ഇത് 546 ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലെ മുതൽ വീണ്ടും വർധിക്കാൻ തുടങ്ങിയ വില ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു.

**ആഗോള വിപണിയിലെ സ്വാധീനം**

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357662/huge-rise-in-gold-prices-in-the-uae)