---
title: "കുവൈത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള കഞ്ചാവ് കൃഷി കണ്ടെത്തി; നാലുപേർ പിടിയിൽ"
english_title: "Cannabis cultivation discovered in Kuwait; four arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357683/cannabis-cultivation-discovered-in-kuwait-four-arrested"
published_at: "2026-05-06T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb05079b426_14.jpg"
keywords: []
---

# കുവൈത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള കഞ്ചാവ് കൃഷി കണ്ടെത്തി; നാലുപേർ പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [**രാജ്യത്ത് അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹൈടെക് ഇൻഡോർ കഞ്ചാവ് കൃഷി ഫാം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി: [**രാജ്യത്ത് അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹൈടെക് ഇൻഡോർ കഞ്ചാവ് കൃഷി ഫാം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം കണ്ടെത്തി.

ശാസ്ത്രീയമായ രീതിയിൽ കൃത്രിമ വെളിച്ചവും ജലസേചന സൗകര്യങ്ങളും ഒരുക്കി വീടിനുള്ളിലായിരുന്നു കഞ്ചാവ് വളർത്തിയിരുന്നത്.

പരിശോധനയിൽ 70 കഞ്ചാവ് തൈകളും വിതരണത്തിന് തയ്യാറാക്കിയ ഒരു കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്നിന് പുറമെ തോക്കും വെടിയുണ്ടകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അൽ സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ സുപ്രധാന നീക്കം നടന്നത്.

പിടിയിലായവർ തങ്ങളുടെ കുറ്റം സമ്മതിച്ചിട്ടുണ്ട്. രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ അതീവ ഗൗരവമായാണ് കണക്കാക്കുന്നത്.

മയക്കുമരുന്ന് ഉൽപ്പാദനത്തിനും വിതരണത്തിനും ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കടുത്ത ശിക്ഷാ നടപടികളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357683/cannabis-cultivation-discovered-in-kuwait-four-arrested)