---
title: "ഹജ് തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധം; കർശന നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം"
english_title: "Hajj: Three vaccines mandatory for domestic pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357737/hajj-three-vaccines-mandatory-for-domestic-pilgrims"
published_at: "2026-05-06T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb299d31128_vaccine.jpg"
keywords: []
---

# ഹജ് തീർഥാടകർക്ക് മൂന്ന് വാക്സീനുകൾ നിർബന്ധം; കർശന നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

> **Lead Summary:** **മക്ക : **ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽനിന്ന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് മൂന്നു വാക്സീനുകൾ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

## Article Content

**മക്ക : **ഹജ് തീർഥാടനത്തിനു സൗദി അറേബ്യയിൽനിന്ന് എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് മൂന്നു വാക്സീനുകൾ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ്-19, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നീ വാക്സീനുകളാണ് എടുക്കേണ്ടത്. ഹജ് കർമങ്ങൾ തുടങ്ങുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സീനുകൾ സ്വീകരിച്ചിരിക്കണം. വാക്സീൻ സ്വീകരിച്ചതിന്റെ വിവരങ്ങൾ 'തവക്കൽനാ' ആപ്പിലോ 'സഹതി' ആപ്പിലോ കൃത്യമായി രേഖപ്പെടുത്തണം.

പുണ്യസ്ഥലങ്ങളിൽ എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കിടയിൽ പകർച്ചവ്യാധി പകരാതിരിക്കാനാണു മുൻകരുതൽ. തീർഥാടകരുടെ സൗകര്യാർഥം രാജ്യത്തെ വിവിധ ഹെൽത്ത് സെന്ററുകളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357737/hajj-three-vaccines-mandatory-for-domestic-pilgrims)