---
title: "മസ്കത്ത് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; നാല് കിലോയിലധികം കഞ്ചാവുമായി തായ് യുവതി പിടിയിൽ"
english_title: "Drug bust at Muscat airport Thai woman arrested with over four kilos of cannabis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357769/drug-bust-at-muscat-airport-thai-woman-arrested-with-over-four-kilos-of-cannabis"
published_at: "2026-05-06T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb5e68dd65f_oman_arrest.jpg"
keywords: []
---

# മസ്കത്ത് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; നാല് കിലോയിലധികം കഞ്ചാവുമായി തായ് യുവതി പിടിയിൽ

> **Lead Summary:** **മസ്കത്ത്: [**[ ]മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. 4.384 കിലോ കഞ്ചാവാണ് തായ്‌ലൻഡ് സ്വദേശിനിയായ യുവതിയിൽനിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

## Article Content

**മസ്കത്ത്: [**[ ]മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. 4.384 കിലോ കഞ്ചാവാണ് തായ്‌ലൻഡ് സ്വദേശിനിയായ യുവതിയിൽനിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാനായി വിദഗ്ധമായ രീതിയിൽ ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇവർക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിനെതിരെ വിമാനത്താവളത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357769/drug-bust-at-muscat-airport-thai-woman-arrested-with-over-four-kilos-of-cannabis)