---
title: "കനത്ത വേനൽചൂടിലേക്ക് ഒമാൻ; താപനില മുന്നറിയിപ്പുമായി സിഎഎ"
english_title: "Oman braces for intense summer heat CAA issues temperature warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357904/oman-braces-for-intense-summer-heat-caa-issues-temperature-warning"
published_at: "2026-05-07T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc41493220d_oman_heat.jpg"
keywords: []
---

# കനത്ത വേനൽചൂടിലേക്ക് ഒമാൻ; താപനില മുന്നറിയിപ്പുമായി സിഎഎ

> **Lead Summary:** **മസ്‌കത്ത്: ** ഒമാനില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ). ഈ മാസം ഒമാന്റെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും താപനില സാധാരണ നിലയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1.0 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാന്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ സാധ്യതയുണ്ട്. എന്നാല്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ താപനില സാധാരണ നിലയില്‍ തുടരാനാണ് സാധ്യത.

## Article Content

**മസ്‌കത്ത്: ** ഒമാനില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ). ഈ മാസം ഒമാന്റെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും താപനില സാധാരണ നിലയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1.0 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാന്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ സാധ്യതയുണ്ട്. എന്നാല്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ താപനില സാധാരണ നിലയില്‍ തുടരാനാണ് സാധ്യത.

ജൂണ്‍ മാസത്തില്‍ ചൂട് കൂടുതല്‍ കഠിനമാകും. മിക്ക ഗവര്‍ണറേറ്റുകളിലും താപനില സാധാരണയേക്കാള്‍ 1.0 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജൂലൈ മാസത്തിലും താപനില സാധാരണയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1.0 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

മെയ് മാസത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്തയുടെ ചില ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യത്തെ മിക്കയിടങ്ങളിലും മഴ കുറയാനാണ് സാധ്യതയെന്ന് പ്രവചനം പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലെ ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദിമ വതയ്യീനില്‍ 41.9 ഡിഗ്രി സെല്‍ഷ്യസും വാദി ബാനി ഖാലിദില്‍ 41.5 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357904/oman-braces-for-intense-summer-heat-caa-issues-temperature-warning)