---
title: "ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ"
english_title: "Extensive facilities for Indian Hajj pilgrims in Mecca; Consul General assesses preparations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357929/extensive-facilities-for-indian-hajj-pilgrims-in-mecca-consul-general-assesses-preparations"
published_at: "2026-05-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc53552e908_fewftgwse.jpg"
keywords: []
---

# ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ

> **Lead Summary:** റിയാദ്:**[**ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തുന്ന ഇന്ത്യൻ സംഘത്തിന് വിപുലമായ ക്രമീകരണങ്ങളുമായി ഇന്ത്യൻ ഹജ്ജ് മിഷൻ. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ സദഫ് ചൗധരി എന്നിവർ മക്കയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. തീർത്ഥാടകരുടെ യാത്ര സുഗമമാണെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തി.

## Article Content

റിയാദ്:**[**ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തുന്ന ഇന്ത്യൻ സംഘത്തിന് വിപുലമായ ക്രമീകരണങ്ങളുമായി ഇന്ത്യൻ ഹജ്ജ് മിഷൻ. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ സദഫ് ചൗധരി എന്നിവർ മക്കയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. തീർത്ഥാടകരുടെ യാത്ര സുഗമമാണെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തി.

മക്കയിലെ ബിൽഡിങ് നമ്പർ 112-ൽ തീർത്ഥാടകർക്കായി ഒരുക്കിയ താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ അധികൃതർ, തീർത്ഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കുമെന്ന് അറിയിച്ചു.

നേരത്തെ, ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യ ഇന്ത്യൻ സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കോൺസൽ ജനറലിനൊപ്പം സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബഷാർ ബിൻ ഖാലിദ് അൽ മാലിക്കും സ്വീകരണത്തിൽ പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ വഴി മക്കയിലെത്തിയ തീർത്ഥാടകർ തങ്ങളുടെ പുണ്യകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357929/extensive-facilities-for-indian-hajj-pilgrims-in-mecca-consul-general-assesses-preparations)