---
title: "ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം"
english_title: "Massive fire breaks out in under-construction building in Dubai Marina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357959/massive-fire-breaks-out-in-under-construction-building-in-dubai-marina"
published_at: "2026-05-07T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc644505915_Massive_fire_breaks_out_in_under-construction_building_in_Dubai_Marina.jpg"
keywords: []
---

# ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

> **Lead Summary:** **ദുബൈ: [** ദുബൈ മറീനയിൽ അൽ ഹെബ്ത്തൂർ ഗ്രാൻഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ബുധനാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. അൽ മർസ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ 8.51-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

## Article Content

**ദുബൈ: [** ദുബൈ മറീനയിൽ അൽ ഹെബ്ത്തൂർ ഗ്രാൻഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ബുധനാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. അൽ മർസ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ 8.51-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കൃത്യസമയത്ത് സിവിൽ ഡിഫൻസ് ഇടപെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357959/massive-fire-breaks-out-in-under-construction-building-in-dubai-marina)