---
title: "റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്"
english_title: "dubais emirates group pays 20 week salary bonus as airline posts record earnings"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357965/dubais-emirates-group-pays-20-week-salary-bonus-as-airline-posts-record-earnings"
published_at: "2026-05-07T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc6788e659a_emirates.jpg"
keywords: []
---

# റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

> **Lead Summary:** **ദുബൈ: ** ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയെടുത്തതിന് പിന്നാലെ തങ്ങളുടെ ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകാൻ എമിറേറ്റ്സ്. നേരത്തെ നിശ്ചയിച്ചിരുന്ന 13 ആഴ്ചത്തെ ബോണസ് തുകയേക്കാൾ വളരെ കൂടുതലാണിത്.

## Article Content

**ദുബൈ: ** ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയെടുത്തതിന് പിന്നാലെ തങ്ങളുടെ ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകാൻ എമിറേറ്റ്സ്. നേരത്തെ നിശ്ചയിച്ചിരുന്ന 13 ആഴ്ചത്തെ ബോണസ് തുകയേക്കാൾ വളരെ കൂടുതലാണിത്.

സംഘർഷ സമയത്ത് നിങ്ങൾ കാണിച്ച ധീരതയും അവിശ്വസനീയമായ അതിജീവനശേഷിയും ഞങ്ങൾ ഒരിക്കലും മറക്കില്ല. നമ്മുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ഘട്ടത്തൽ നിങ്ങൾ അങ്ങേയറ്റത്തെ പ്രതിബദ്ധതയോടും ആവേശത്തോടും കൂടി മുന്നോട്ടുവന്നു. അതിന് നിങ്ങളോട് കമ്പനി എന്നെന്നും കടപ്പെട്ടിരിക്കും. എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.

2025-26 സാമ്പത്തിക വർഷം 24.4 ബില്യൺ ദിർഹം ലാഭമാണ് എമിറേറ്റ്സ് നേടിയത്. യു.എ.ഇക്കും ​ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ വിമാന സർവീസുകളിൽ വലിയ തടസ്സം സംഭവിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറികടക്കാൻ സാധിച്ചതായാണ് എമിറേറ്റ്സിന്റെ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357965/dubais-emirates-group-pays-20-week-salary-bonus-as-airline-posts-record-earnings)