---
title: "ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു"
english_title: "Expatriate Malayali dies in Kuwait after heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357999/expatriate-malayali-dies-in-kuwait-after-heart-attack"
published_at: "2026-05-07T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc85dc36561_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ഭാര്യ :സുനിത മക്കൾ : ആദിത്യൻ, ആര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357999/expatriate-malayali-dies-in-kuwait-after-heart-attack)