---
title: "യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന"
english_title: "Increase in the number of people obtaining driving licenses in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358152/increase-in-the-number-of-people-obtaining-driving-licenses-in-the-uae"
published_at: "2026-05-08T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd9917979fc_driving.jpg"
keywords: []
---

# യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന

> **Lead Summary:** യുഎഇ: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പുതുതായി ഡ്രൈവിങ് ലൈസന്‍സ് നേടിയത് അഞ്ചര ലക്ഷത്തിലധികം ആളുകള്‍. 2024നെ അപേക്ഷിച്ച് 10.7 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ച ലൈസന്‍സുകളില്‍ 79.5 ശതമാനവും നേടിയത് പുരുഷന്‍മാരാണ്. അതേസമയം, ലൈസന്‍സ് നേടിയ സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

## Article Content

യുഎഇ: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പുതുതായി ഡ്രൈവിങ് ലൈസന്‍സ് നേടിയത് അഞ്ചര ലക്ഷത്തിലധികം ആളുകള്‍. 2024നെ അപേക്ഷിച്ച് 10.7 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ച ലൈസന്‍സുകളില്‍ 79.5 ശതമാനവും നേടിയത് പുരുഷന്‍മാരാണ്. അതേസമയം, ലൈസന്‍സ് നേടിയ സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

5.7 ശതമാനമാണ് ഈ മേഖലയിവെ വര്‍ദ്ധനവ്. യുഎഇയിലെ ജനസംഖ്യ വളര്‍ച്ചയും പ്രവാസികളും പ്രഫഷനലുകളും ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയെ കാണുന്നതുമാണ് ലൈസന്‍സിലെ വര്‍ദ്ധനവിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും അതിവേഗം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358152/increase-in-the-number-of-people-obtaining-driving-licenses-in-the-uae)