---
title: "അപകടഭീഷണി: ജലീബിലെ 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി; നടപടി കർശനം"
english_title: " Kuwait Municipality to demolish 42 buildings in Jleeb; strict action"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358168/kuwait-municipality-to-demolish-42-buildings-in-jleeb-strict-action"
published_at: "2026-05-08T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fda83a21829_gf.jpg"
keywords: []
---

# അപകടഭീഷണി: ജലീബിലെ 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി; നടപടി കർശനം

> **Lead Summary:** **കുവൈത്ത് സിറ്റി: ** ജലീബ് അൽ ശുയൂഖ് മേഖലയിലെ സുരക്ഷിതമല്ലാത്ത 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. താമസക്കാർക്കും പൊതുജനങ്ങൾക്കും ഈ കെട്ടിടങ്ങൾ വലിയ അപകടഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നീക്കം.

## Article Content

**കുവൈത്ത് സിറ്റി: ** ജലീബ് അൽ ശുയൂഖ് മേഖലയിലെ സുരക്ഷിതമല്ലാത്ത 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. താമസക്കാർക്കും പൊതുജനങ്ങൾക്കും ഈ കെട്ടിടങ്ങൾ വലിയ അപകടഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നീക്കം.

ഫർവാനിയ ഗവർണറേറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്ത ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്.

പൊതുജന സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358168/kuwait-municipality-to-demolish-42-buildings-in-jleeb-strict-action)