---
title: "മലയാളി യുവാവ്‌ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali youth dies after collapsing in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358173/malayali-youth-dies-after-collapsing-in-dubai"
published_at: "2026-05-08T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdaba50d560_death.jpg"
keywords: []
---

# മലയാളി യുവാവ്‌ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ദുബായ് : **ദുബായിൽ ജോലി സ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ 39) ആണ് മരിച്ചത്.

## Article Content

**ദുബായ് : **ദുബായിൽ ജോലി സ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ 39) ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിൽ മിഷ്യൻ ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. രാധാകൃഷ്ണ കുറുപ്പ്- പരേതയായ വത്സല ദമ്പതിമാരുടെ മകനാണ്. മൃതദേഹം ശനി രാവിലെ വള്ളീച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടിൽ എത്തിക്കും. ഭാര്യ: ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ആദി കൃഷ്ണ, അവനിക. സഹോദരി: ധന്യ ഗിരീഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358173/malayali-youth-dies-after-collapsing-in-dubai)