---
title: "നിയമം മാറുന്നു..; അബുദാബിയിൽ ഡെലിവറി ബൈക്ക് ഓടിക്കുന്നവർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ നിയന്ത്രണം"
english_title: "Delivery bike riders in Abu Dhabi beware"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358287/delivery-bike-riders-in-abu-dhabi-beware"
published_at: "2026-05-09T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feb0307544f_hf.jpg"
keywords: []
---

# നിയമം മാറുന്നു..; അബുദാബിയിൽ ഡെലിവറി ബൈക്ക് ഓടിക്കുന്നവർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ നിയന്ത്രണം

> **Lead Summary:** **അബുദാബി : **എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവറി മോട്ടർ സൈക്കിളുകൾക്ക് പ്രധാന റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (എഡി മൊബിലിറ്റി).

## Article Content

**അബുദാബി : **എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവറി മോട്ടർ സൈക്കിളുകൾക്ക് പ്രധാന റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (എഡി മൊബിലിറ്റി).

ഈ മാസം 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രാ സാഹചര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം. പ്രധാനമായും രണ്ട് മേഖലകളിലാണ് നിരോധനം ബാധകമാകുക:

∙ മണിക്കൂറിൽ 120 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകൾ.

∙ ഷെയ്ഖ് സായിദ് റോഡിലെ ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഷെയ്ഖ് സായിദ് ടണൽ വരെയുള്ള ഭാഗം.

അമിതവേഗമുള്ള ഹൈവേകളിൽ ഡെലിവറി ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാണ് ഈ തീരുമാനം. നിശ്ചിത വേഗമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി പകരം സംവിധാനങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

ഡ്രൈവർമാരും ഡെലിവറി കമ്പനികളും പുതിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും എഡി മൊബിലിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358287/delivery-bike-riders-in-abu-dhabi-beware)