---
title: "ബലിപെരുന്നാൾ; യുഎഇയിൽ നിന്ന് അറബ് രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ 45% വർധന"
english_title: "Eid-ul-Adha Flight ticket prices from UAE to Arab countries increase by 45%"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358412/eid-ul-adha-flight-ticket-prices-from-uae-to-arab-countries-increase-by-45"
published_at: "2026-05-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff10e477774_flight.jpg"
keywords: []
---

# ബലിപെരുന്നാൾ; യുഎഇയിൽ നിന്ന് അറബ് രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ 45% വർധന

> **Lead Summary:** **‌ദുബൈ: ** ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ നിന്നുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. വിവിധ അറബ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 45 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം കൂടുതൽ ദിവസത്തെ പെരുന്നാൾ അവധി ലഭിക്കുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതാണ് ടിക്കറ്റ് നിരക്ക് വർധനക്ക് കാരണം.

## Article Content

**‌ദുബൈ: ** ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ നിന്നുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. വിവിധ അറബ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 45 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം കൂടുതൽ ദിവസത്തെ പെരുന്നാൾ അവധി ലഭിക്കുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതാണ് ടിക്കറ്റ് നിരക്ക് വർധനക്ക് കാരണം.

സൗദിയിലേക്കുള്ള ടിക്കറ്റിനാണ് ആവശ്യക്കാർ കൂടുതൽ. പെരുന്നാളിനോടൊപ്പം ഹജ്ജ് സീസൺ കൂടിയായതിനാലാണ് സൗദി ടിക്കറ്റിന് ഡിമാൻ്റ് വർധിക്കാൻ കാരണം. പ്രധാന റൂട്ടുകളിലെ വിമാനങ്ങളിൽ 70 മുതൽ 75 ശതമാനം വരെ സീറ്റുകൾ ഇതിനകം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358412/eid-ul-adha-flight-ticket-prices-from-uae-to-arab-countries-increase-by-45)