---
title: "ജീവനും സുരക്ഷയ്ക്കും ഭീഷണി; ജനവാസ മേഖലയിൽ അഭ്യാസപ്രകടനം, ഷാർജയിൽ ഡ്രൈവർ പിടിയിൽ"
english_title: "Driver arrested in Sharjah for practicing in residential area"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358418/driver-arrested-in-sharjah-for-practicing-in-residential-area"
published_at: "2026-05-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff183a93552_driver_arrest.jpg"
keywords: []
---

# ജീവനും സുരക്ഷയ്ക്കും ഭീഷണി; ജനവാസ മേഖലയിൽ അഭ്യാസപ്രകടനം, ഷാർജയിൽ ഡ്രൈവർ പിടിയിൽ

> **Lead Summary:** **ഷാർജ: **ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കാർ നൽകിയ പരാതിയുടെയും സ്വകാര്യ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

## Article Content

**ഷാർജ: **ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കാർ നൽകിയ പരാതിയുടെയും സ്വകാര്യ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നത് ഗതാഗത നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് ഓർമിപ്പിച്ചു. കുറ്റക്കാരനായ ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്. കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു. വാഹനം വിട്ടുനൽകുന്നതിനുള്ള ഫീസായി 15,000 ദിർഹം വരെ നൽകേണ്ടി വരും. വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ അനധികൃതമായി മാറ്റങ്ങൾ വരുത്തിയതിന് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വേറെയും ലഭിക്കും. ഈ കുറ്റത്തിന് 90 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാനും നിയമമുണ്ട്.

അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ ഷാർജ പൊലീസ് ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടാൻ സഹായിച്ച പ്രദേശവാസികളെ അഭിനന്ദിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും അല്ലാത്ത പക്ഷം 901 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358418/driver-arrested-in-sharjah-for-practicing-in-residential-area)