---
title: "കുവൈത്തിൽ ലഹരിമരുന്നും തോക്കുകളുമായി പത്തുപേർ പിടിയിൽ"
english_title: "10 suspects arrested with drugs and guns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358429/10-suspects-arrested-with-drugs-and-guns-new"
published_at: "2026-05-09T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff20eb233e3_10_suspects_arrested_with_drugs_and_guns.jpg"
keywords: []
---

# കുവൈത്തിൽ ലഹരിമരുന്നും തോക്കുകളുമായി പത്തുപേർ പിടിയിൽ

> **Lead Summary:** കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യം, അനധികൃത ആയുധം എന്നിവ കൈവശം വെച്ച കേസുകളിൽ പത്ത് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.1 കിലോ ഷാബു, 2,218 ലിറിക്ക ഗുളികകൾ, രണ്ട് കിലോ ലിറിക്ക പൗഡർ, അഞ്ച് ഗ്രാം ഹാഷിഷ്, നാല് കാപ്റ്റഗൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

## Article Content

കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യം, അനധികൃത ആയുധം എന്നിവ കൈവശം വെച്ച കേസുകളിൽ പത്ത് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.1 കിലോ ഷാബു, 2,218 ലിറിക്ക ഗുളികകൾ, രണ്ട് കിലോ ലിറിക്ക പൗഡർ, അഞ്ച് ഗ്രാം ഹാഷിഷ്, നാല് കാപ്റ്റഗൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

കൂടാതെ, മൂന്ന് തോക്കുകൾ, 60 കുപ്പി മദ്യം, എട്ട് സൈക്കോട്രോപിക് ഗുളികകൾ എന്നിവയും മയക്കുമരുന്ന് ഇടപാടിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,179 ദീനാറും ഇവരിൽ നിന്ന് കണ്ടെടുത്തു. വഞ്ചനാക്കുറ്റത്തിന് കേസിലുള്ള മറ്റൊരാളെയും പരിശോധനകൾക്കിടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358429/10-suspects-arrested-with-drugs-and-guns-new)