---
title: "മലയാളി യുവാവ് അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Malayali youth dies in car accident in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358449/malayali-youth-dies-in-car-accident-in-abu-dhabi"
published_at: "2026-05-09T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff59551cff6_abudhabi_death.jpg"
keywords: []
---

# മലയാളി യുവാവ് അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **അബൂദബി:[ ** പ്രവാസി മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് ആണ്​ മരിച്ചത്​. കഴിഞ്ഞദിവസം അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂനിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയും ആർ.എസ്​.സി പ്രവർത്തകനുമാണ്​.

## Article Content

**അബൂദബി:[ ** പ്രവാസി മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് ആണ്​ മരിച്ചത്​. കഴിഞ്ഞദിവസം അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂനിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയും ആർ.എസ്​.സി പ്രവർത്തകനുമാണ്​.

പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358449/malayali-youth-dies-in-car-accident-in-abu-dhabi)