---
title: "ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു"
english_title: "Car practice in residential area in Sharjah: Driver arrested; car taken into custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358490/car-practice-in-residential-area-in-sharjah-driver-arrested-car-taken-into-custody"
published_at: "2026-05-10T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000306ead3d_car_taken_into_custody.jpg"
keywords: []
---

# ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

> **Lead Summary:** ഷാർജ: ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ കാർ ഡ്രൈവറെ ഷാർജ പോലീസ് പിടികൂടി. കറുത്ത കാർ ഉപയോഗിച്ച് ഡ്രിഫ്റ്റിങ് നടത്തുകയും മണൽപരപ്പിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കുകയും ചെയ്ത ഡ്രൈവറാണ് പിടിയിലായത്.

## Article Content

ഷാർജ: ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ കാർ ഡ്രൈവറെ ഷാർജ പോലീസ് പിടികൂടി. കറുത്ത കാർ ഉപയോഗിച്ച് ഡ്രിഫ്റ്റിങ് നടത്തുകയും മണൽപരപ്പിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കുകയും ചെയ്ത ഡ്രൈവറാണ് പിടിയിലായത്.

ഇയാളുടെ അഭ്യാസപ്രകടനം മൂലം പ്രദേശം മുഴുവൻ പൊടിപടലങ്ങൾ ഉയരുന്നതിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണം നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

യു.എ.ഇയിലെ ​ട്രാഫിക്​ നിയമം അനുസരിച്ച്​ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക്​ പോയിന്‍റുമാണ്​ ശിക്ഷ. കൂടാതെ വാഹനം രണ്ട്​ മാസത്തേക്ക്​ കണ്ടുകെട്ടുകയും ചെയ്യും. വാഹനം തിരികെ ലഭിക്കാൻ 15,000 ദിർഹം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ ഓർമിപ്പിച്ചു. വാഹനത്തിന്‍റെ എൻജിനോ ചേസിസോ രൂപമാറ്റം വരുത്തിയാൽ 1000 ദിർഹം പിഴയും 12 ബ്ലാറ്റ്​ പോയിന്‍റുമാണ്​ ശിക്ഷ. വാഹനം 90 ദിവസത്തേക്ക്​ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കഴിഞ്ഞ ജനുവരിയിൽ സമാന രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ വാഹനം പിടിച്ചെടുത്ത പൊലീസ്​ വലിയ പിഴ ചുമത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358490/car-practice-in-residential-area-in-sharjah-driver-arrested-car-taken-into-custody)