---
title: "പ്രവാസികൾക്ക് ആശ്വാസം; സർവീസ്‌ പുനഃരാരംഭിച്ച്‌ കുവൈത്ത് എയർവേയ്സ്"
english_title: "Kuwait Airways resumes service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358640/kuwait-airways-resumes-service"
published_at: "2026-05-11T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a013aa918027_kuwait_airways.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം; സർവീസ്‌ പുനഃരാരംഭിച്ച്‌ കുവൈത്ത് എയർവേയ്സ്

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ജിസിസി ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുവൈത്ത് എയർവേയ്‌സ് വിമാന സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. പരിമിത തോതിലാണ് സേവനം. യുഎഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാം. എന്നാൽ കുവൈത്ത് വഴി മറ്റൊരു രാജ്യത്തേക്കുള്ള സർവീസ് നിലവിൽ ലഭ്യമല്ല.

## Article Content

**കുവൈത്ത് സിറ്റി: [ **ജിസിസി ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുവൈത്ത് എയർവേയ്‌സ് വിമാന സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. പരിമിത തോതിലാണ് സേവനം. യുഎഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാം. എന്നാൽ കുവൈത്ത് വഴി മറ്റൊരു രാജ്യത്തേക്കുള്ള സർവീസ് നിലവിൽ ലഭ്യമല്ല.

ഈജിപ്തിലെ കെയ്റോയിലുള്ള സ്ഫിൻക്സ് ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള സർവീസുകളും ഇന്നു മുതൽ ആരംഭിക്കും. ഇതോടെ ഈജിപ്തിലേക്കുള്ള ആകെ സർവീസുകൾ ആഴ്ചയിൽ 19 ആയി ഉയരും. ഏപ്രിൽ അവസാന വാരം കുവൈത്ത് വ്യോമാതിർത്തി തുറന്നതിനു ശേഷം വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.

യാത്രക്കാരുടെ തിരക്കു പരിഗണിച്ച് വരും ദിവസങ്ങളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ വിമാനത്താവളങ്ങളിലേക്കു സർവീസ് വ്യാപിപ്പിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളുടെ നിർമാണം കുവൈത്ത് സിവിൽ ഏവിയേഷൻ പൂർത്തിയാക്കി. ഓരോ റൂട്ടിലെയും യാത്രക്കാരുടെ എണ്ണം സംബന്ധിച്ച ഡേറ്റ വിശകലനം ചെയ്ത് കൂടുതൽ മാർഗനിർദേശം ഉടൻ പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358640/kuwait-airways-resumes-service)