---
title: "ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനധികൃത റെസ്റ്റോറന്‍റ്; കുവൈത്തിൽ പരിശോധനയിൽ പിടികൂടിയത് പഴകിയ ഭക്ഷണവും പുകയില ശേഖരവും"
english_title: "Stale food and tobacco seized during inspection in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358770/stale-food-and-tobacco-seized-during-inspection-in-kuwait"
published_at: "2026-05-11T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01b6ff78fc8_gcc1.jpg"
keywords: []
---

# ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനധികൃത റെസ്റ്റോറന്‍റ്; കുവൈത്തിൽ പരിശോധനയിൽ പിടികൂടിയത് പഴകിയ ഭക്ഷണവും പുകയില ശേഖരവും

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിലെ ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും പുകയില സംഭരണ കേന്ദ്രത്തിനുമെതിരെ അധികൃതരുടെ കർശന നടപടി.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിലെ ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും പുകയില സംഭരണ കേന്ദ്രത്തിനുമെതിരെ അധികൃതരുടെ കർശന നടപടി.

സ്വകാര്യ വസതികൾ കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ റെസ്റ്റോറന്റ് നടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്.

താമസത്തിനായി ഉപയോഗിക്കേണ്ട ഫ്ലാറ്റ് അനധികൃതമായി റെസ്റ്റോറന്റാക്കി മാറ്റിയ നിലയിലായിരുന്നു. ഇവിടെ ഉപഭോക്താക്കളെ സ്വീകരിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും യാതൊരുവിധ ആരോഗ്യ സുരക്ഷാ ലൈസൻസുകളും സ്ഥാപനത്തിനുണ്ടായിരുന്നില്ല.

പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തു. കൂടാതെ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഇതേ റെയ്ഡിൽ അധികൃതർ പിടിച്ചെടുത്തു.

നിയമലംഘകർക്കെതിരെ കർശനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. ഇത്തരം അനധികൃത കേന്ദ്രങ്ങൾക്കെതിരെയുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358770/stale-food-and-tobacco-seized-during-inspection-in-kuwait)