---
title: "താപനില കൂടുകയാണ്, വാഹനം ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്"
english_title: "Royal Oman Police urges drivers to be careful"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358944/royal-oman-police-urges-drivers-to-be-careful"
published_at: "2026-05-12T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02f7aa12633_royal_oman_police.jpg"
keywords: []
---

# താപനില കൂടുകയാണ്, വാഹനം ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

> **Lead Summary:** **മസ്‌കത്ത്: ** താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ ടയറുകൾ, ബാറ്ററികൾ, കൂളിങ് സംവിധാനങ്ങൾ എന്നിവ പരിശോധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വേനൽക്കാലത്ത് വാഹന തകരാറുകൾ തടയാനും അപകട സാധ്യത കുറയ്ക്കാനുമായി ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകിയത്.

## Article Content

**മസ്‌കത്ത്: ** താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ ടയറുകൾ, ബാറ്ററികൾ, കൂളിങ് സംവിധാനങ്ങൾ എന്നിവ പരിശോധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വേനൽക്കാലത്ത് വാഹന തകരാറുകൾ തടയാനും അപകട സാധ്യത കുറയ്ക്കാനുമായി ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകിയത്.

വാഹന ബാറ്ററികൾ പതിവായി പരിശോധിക്കുക, കൂളന്റ് അളവ് പരിശോധിക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ടയർ മർദ്ദം നിരീക്ഷിക്കുക എന്നിവ ഡ്രൈവർമാരോട് ഡയറക്ടറേറ്റ് നിർദേശിച്ചു. അമിത ചൂടിൽ നിന്ന് വാഹനങ്ങളെ സംരക്ഷിക്കാനും കേടുവരാതിരിക്കാനും തണലുള്ള സ്ഥലങ്ങളിൽ പരമാവധി പാർക്ക് ചെയ്യണമെന്നും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358944/royal-oman-police-urges-drivers-to-be-careful)