---
title: "സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി"
english_title: "Eid al Adha holiday announced for government employees in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359032/eid-al-adha-holiday-announced-for-government-employees-in-the-uae"
published_at: "2026-05-13T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03e5683cdbf_eid_holiday.jpg"
keywords: []
---

# സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

> **Lead Summary:** ദുബായ് : ബലിപ്പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു,​ ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിൽ അവധി. ശനിയും ഞായറും ഉൾപ്പെടെയുള്ള വാരാന്ത്യ അവധിദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിക്കും. മേയ് 23ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുക.

## Article Content

ദുബായ് : ബലിപ്പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു,​ ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിൽ അവധി. ശനിയും ഞായറും ഉൾപ്പെടെയുള്ള വാരാന്ത്യ അവധിദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിക്കും. മേയ് 23ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുക.

ഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 17ന് ചാന്ദ്രദർശന സമിതി യോഗം ചേരും,​ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 18ന് ദുൽഹജ് മാസം ആരംഭിക്കാനാണ് സാദ്ധ്യത. മാസപ്പിറവി ദൃശ്യമാകുന്നതിനുസരിച്ചായിരിക്കും അറഫാ ദിനവും ബലിപ്പെരുന്നാളും സ്ഥിരീകരിക്കുക ,​ നിലവിലെ കണക്കുകൾ പ്രകാരം അറഫാദിനം 26നും ബലിപ്പെരുന്നാൾ 27നുമാണ് ആഘോഷിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359032/eid-al-adha-holiday-announced-for-government-employees-in-the-uae)