---
title: "ഒമാനില്‍ ഡ്യൂട്ടിക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു, ജീവനക്കാർക്ക് പരിക്ക്"
english_title: "Driver dies crew injured in ambulance accident while on duty in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359090/driver-dies-crew-injured-in-ambulance-accident-while-on-duty-in-oman"
published_at: "2026-05-13T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0415fcef057_ambulance.jpg"
keywords: []
---

# ഒമാനില്‍ ഡ്യൂട്ടിക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു, ജീവനക്കാർക്ക് പരിക്ക്

> **Lead Summary:** സുഹാര്‍: ഒമാനിലെ വടക്കന്‍ ബാത്തിനയില്‍ ആംബുലന്‍സ് അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്

## Article Content

സുഹാര്‍: ഒമാനിലെ വടക്കന്‍ ബാത്തിനയില്‍ ആംബുലന്‍സ് അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്

സംഭവസ്ഥലത്തെത്തിയ എമര്‍ജന്‍സി ടീമുകള്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ സിഡിഎഎ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചയാളുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ അതോറിറ്റി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359090/driver-dies-crew-injured-in-ambulance-accident-while-on-duty-in-oman)