---
title: "താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു"
english_title: "An expatriate Malayali died in Jubail due to respiratory failure at his residence."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359166/an-expatriate-malayali-died-in-jubail-due-to-respiratory-failure-at-his-residence"
published_at: "2026-05-13T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a044c83c1fb5_dead.jpg"
keywords: []
---

# താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **ജുബൈൽ: ** ഇന്ത്യൻ പ്രവാസി ജുബൈലിൽ അന്തരിച്ചു . മഹാരാഷ്​ട്ര പൽഘർ സ്വദേശി അഫ്രോസ് മുഹമ്മദ് ഷറഫത്ത് അൻസാരി ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

**ജുബൈൽ: ** ഇന്ത്യൻ പ്രവാസി ജുബൈലിൽ അന്തരിച്ചു . മഹാരാഷ്​ട്ര പൽഘർ സ്വദേശി അഫ്രോസ് മുഹമ്മദ് ഷറഫത്ത് അൻസാരി ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി താമസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെത്തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്​.

മുഹമ്മദ് സറാഫാത്-ആയിഷ ദമ്പതികളുടെ മകനാണ്. സൈനബ് ഖാത്തൂൻ അഫ്രോജ് അൻസാരിയാണ് ഭാര്യ. മക്കൾ: ഖാലിദ് അഫ്രോസ് അൻസാരി, സീനത്ത് അഫ്രോസ് അൻസാരി, സിമ്രാൻ അഫ്രോസ് അൻസാരി, സാദിയ അഫ്രോസ് അൻസാരി.

നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും. മരണാനന്തര നിയമ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359166/an-expatriate-malayali-died-in-jubail-due-to-respiratory-failure-at-his-residence)