---
title: "കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും"
english_title: "Oman Environment Authority bans plastic shopping bags"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359172/oman-environment-authority-bans-plastic-shopping-bags"
published_at: "2026-05-13T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a044ef481ea5_plastic.jpg"
keywords: []
---

# കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

> **Lead Summary:** **മസ്കത്ത്: **രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവയോൺമെന്റ് അതോറിറ്റി.

## Article Content

**മസ്കത്ത്: **രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവയോൺമെന്റ് അതോറിറ്റി.

നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 1,000 റിയാൽ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 50 റിയാൽ മുതൽ പരമാവധി 1,000 റിയാൽ വരെയാണ് ഭരണപരമായ പിഴ ശിക്ഷ വിധിക്കുക. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി പൊതുജനങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ഓർമിപ്പിച്ചു.

പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും എൻവയോൺമെന്റ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359172/oman-environment-authority-bans-plastic-shopping-bags)