---
title: "ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ"
english_title: "Over 500 advanced cameras to control parking in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359177/over-500-advanced-cameras-to-control-parking-in-dubai"
published_at: "2026-05-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04566093f6f_ai_camera.jpg"
keywords: []
---

# ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

> **Lead Summary:** **ദുബായ്: ** ദുബായിലെ റോഡരികിലെ പാർക്കിങ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സംവിധാനം അവതരിപ്പിച്ച് 'പാർക്കിൻ'. ട്രേഡ് സെന്റർ 1, ബുർജ് ഖലീഫ, അൽ കോർണിഷ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി 500-ലധികം ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

## Article Content

**ദുബായ്: ** ദുബായിലെ റോഡരികിലെ പാർക്കിങ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സംവിധാനം അവതരിപ്പിച്ച് 'പാർക്കിൻ'. ട്രേഡ് സെന്റർ 1, ബുർജ് ഖലീഫ, അൽ കോർണിഷ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി 500-ലധികം ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

റോഡരികിലെ പാർക്കിങ് നിയന്ത്രണത്തിനായി ഗൾഫ് മേഖലയിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത് ആദ്യമായാണ്. നിലവിൽ സ്ഥാപിച്ചവയ്ക്ക് പുറമെ, വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ക്യാമറകൾ കൂടി അധികമായി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറകൾക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയം തിരിച്ചറിയാനുള്ള ശേഷിയുണ്ട്. ഇതുവഴി പാർക്കിങ് ഫീ അടയ്ക്കാത്തവരെയും സമയപരിധി ലംഘിക്കുന്നവരെയും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ വേഗത്തിൽ കണ്ടെത്താനാകും. ഈ ഡിജിറ്റൽ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നതോടെ പാർക്കിങ് നിയമലംഘനങ്ങൾ കുറയുകയും നഗരത്തിലെ പാർക്കിങ് മേഖലകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359177/over-500-advanced-cameras-to-control-parking-in-dubai)